logo
AD
AD

വി.ടി ബല്‍റാമിനെ കെപിസിസി ഡിജിറ്റല്‍ മീഡിയാ സെല്‍ ചുമതലയില്‍ നിന്ന് മാറ്റി,പകരം ഹൈബി ഈഡന് ചുമതല

കോഴിക്കോട്: കെപിസിസി ഡിജിറ്റല്‍ മീഡിയസെല്‍ ചുമതലയില്‍ നിന്ന് വി.ടി ബല്‍റാമിനെ മാറ്റി. ഹൈബി ഈഡന്‍ എംപിക്കാണ് പുതിയ ചുമതല. ഭാരവാഹികളുടെ പുനസംഘടനയുടെ ഭാഗമായാണ് സ്ഥാനമാറ്റമെന്ന് വി.ടി ബല്‍റാം പറഞ്ഞു.

'ഡിജിറ്റല്‍ മീഡിയസെല്ലിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. കെപിസിസി വൈസ് പ്രസിഡന്റെന്ന നിലക്ക് മുന്‍ കെപിസിസി അധ്യക്ഷനായ കെ.സുധാകരനാണ് ചുമതല എന്നെ ഏല്‍പ്പിച്ചത്. ഇതിനോടനുബന്ധിച്ച് ഒരു ടീം തന്നെ കൂടെയുണ്ടായിരുന്നു. കെപിസിസിക്ക് പുതിയ അധ്യക്ഷന്‍ വന്നപാടെ സ്ഥാനമാറ്റം വേണമെന്ന് താന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു.'ബൽറാം വ്യക്തമാക്കി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നതോടെ പുനസംഘടനാ തീരുമാനം വൈകുകയായിരുന്നു. നേരത്തെ, ജിഎസ്ടി പരിഷ്‌കരണത്തില്‍ ബീഡിക്കും ബീഡിയുടെ ഇലയ്ക്കും ജിഎസ്ടി കുറച്ചതിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് വലിയ വിവാദമായതിന് പിന്നാലെ വി.ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ വലിയ എതിര്‍പ്പുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ബിഹാര്‍ വിരുദ്ധ മനസ്സ് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റിനെതിരെ ബിജെപിയും രംഗത്തെത്തുകയുണ്ടായി. വിഷയം വലിയ ചര്‍ച്ചയായതോടെ കെപിസിസി ഇടപെടുകയും പോസ്റ്റിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും പോസ്റ്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Latest News

latest News