logo
AD
AD

സുബൈദ ഇസഹാക്ക് സിപിഎം സംസ്ഥാന സമിതിയിൽ

പട്ടാമ്പിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് സുബൈദ ഇസഹാക്ക് സിപിഎം സംസ്ഥാന സമിതിയിൽ. കോഴിക്കോട് നടന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സുബൈദ ഇസഹാക്കിനെ സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തത്. പട്ടാമ്പി വിളയൂർ സ്വദേശിനിയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് സുബൈദ ഇസഹാക്ക്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.


latest News