എടപ്പാളിൽ ക്ഷേത്രത്തിൽ മോഷണം
എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗോവിന്ദ തിയറ്ററിന് സമീപമുള്ള പുത്തൻകോട് തൃപുരാന്തക ക്ഷേത്രത്തിൽ മോഷണം. നാലു ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് ഏകദേശം 5,000 രൂപ കവർന്നു. ഓഫീസ് പൂട്ടും പൊളിച്ച് പണം കവർന്നിട്ടുണ്ട്. ശ്രീകോവിലിന്റെ പൂട്ടും തകർത്തെങ്കിലും അകത്ത് പ്രവേശിച്ചിട്ടില്ല. ഭാരവാഹികളുടെ പരാതിയിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
