പെരിന്തൽമണ്ണ നഗരസഭയിൽ പുതിയ ബ്യൂട്ടി സ്പോട്ട് ഉദ്ഘാടനം ചെയ്തു

പെരിന്തൽമണ്ണ നഗരസഭയിൽ പുതിയ ബ്യൂട്ടി സ്പോട്ട് നഗരസഭാ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണയിലെ വനിതാ കൂട്ടായ്മയായ 'കൂടെ'യും ടെറാപ്പിയ ഫിറ്റ്നസ് സെന്ററും സംയുക്തമായി നഗരസഭയുമായി സഹകരിച്ചാണ് ബൈപ്പാസിൽ പുതിയ ബ്യൂട്ടി സ്പോട്ട് നിർമ്മിച്ചിരിക്കുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കൗൺസിലർമാരായ സീനത്ത്, സക്കീന സൈദ്, പബ്ലിക് ഹെൽത് ഇൻസ്‌പെക്ടർ ഫൈസൽ, 'കൂടെ' പ്രസിഡന്റ് ഫെബിന സീതി, സബിത സലിം, ട്രഷറർ റുക്കിയ ചിറതൊടി മറ്റു 'കൂടെ' അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
മാലിന്യമുക്ത നഗരസഭയെന്ന കാഴ്ചപ്പാടിൽ നടപ്പിലാക്കാക്കിയ പദ്ധതികളിൽ വേറിട്ടതും വലിയ അംഗീകാരം നേടിയതുമായ പദ്ധതിയാണ് ബ്യൂട്ടി സ്പോട്ട്. മാലിന്യമുക്ത കേരളത്തിൽ പെരിന്തൽമണ്ണയുടെ അടയാളമായി തന്നെ ബ്യൂട്ടിസ്പോട്ട് മാറി. ഡേട്ടി സ്പോട്ടുകളെ ബ്യൂട്ടി സ്പോട്ടുകൾ ആക്കി മാറ്റുന്ന നഗരസൗന്ദര്യവൽക്കരണ പദ്ധതി പ്രഖ്യാപിക്കുകയും നഗരസഭയുടെ തന്നെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങൾ ബ്യൂട്ടിസ്പോട്ട് ആക്കി മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നഗരസഭയിൽ കൂടുതൽ ബ്യൂട്ടി സ്പോട്ടുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.