logo
AD
AD

അഖിലേന്ത്യ അഗ്രികൾച്ചർ വർക്കേഴ്സ് യൂണിയൻ ദേശീയ വനിതാ കൺവെൻഷൻ പെരിന്തൽമണ്ണയിൽ

അഖിലേന്ത്യ അഗ്രികൾച്ചർ വർക്കേഴ്സ് യൂണിയൻ ദേശീയ വനിതാ കൺവെൻഷൻ മെയ് 9, 10 തീയതികളിൽ പെരിന്തൽമണ്ണയിൽ വച്ച് നടക്കും. ഇഎംഎസ് സ്മാരക സമുച്ചയത്തിൽ വെച്ച് അഖിലേന്ത്യാ കൺവെൻഷനും മെയ് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ബഹുജന റാലിയും സംഘടിപ്പിക്കും.

ദേശീയ വനിതാ കൺവെൻഷന്റെ പോസ്റ്റർ പ്രകാശനം ജില്ലാ സെക്രട്ടറി സ്വാഗതസംഘം ജനറൽ കൺവീനറുമായ ഇ. ജയൻ നിർവഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി രമേശൻ, ഏരിയ സെക്രട്ടറി ഇ. രാജേഷ്, കർഷക തൊഴിലാളി യൂണിയൻ നേതാക്കളായ എം.പി അലവി, എം.കെ ശ്രീധരൻ, വിനോദിനി, ഏരിയ സെക്രട്ടറി എസ്. ശ്രീരാജ്, ഏരിയ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.

Latest News

latest News