കൊപ്പത്ത് 39 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

39 ഗ്രാം കഞ്ചാവുമായി ബൈക്കിലെത്തിയ നടുവട്ടം സ്വദേശി മുല്ലശ്ശേരിപറമ്പ് വീട്ടില്‍ കൃഷ്ണജിത്ത് (25) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ 9 മണിയോടെ കൂര്‍ക്കപ്പറമ്പ് വെച്ച് പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും തുടര്‍ന്ന് കൊപ്പം പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിക്ക് കഞ്ചാവ് കിട്ടിയ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. എസ്.ഐമാരായ ശിവശങ്കരൻ, അനന്തകൃഷ്ണൻ, എ.എസ്.ഐ സതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശിവദാസ്, രഞ്ജിത്ത്, നിഷാദ്, ഷഫീക് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.