അൽഷിഫാ കോളേജിൽ എൻ.ഐ.എഫ്.എൽ സാറ്റലൈറ്റ് സെന്ററിന് തുടക്കമായി

പെരിന്തൽമണ്ണ: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) ഭാഗമായുളള സാറ്റലൈറ്റ് സെന്റർ പെരിന്തൽമണ്ണ അൽഷിഫാ നഴ്‌സിങ് കോളേജിൽ ആരംഭിച്ചു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ൺ അധ്യക്ഷത വഹിച്ചു.
യൂറോനാവ് (EURONAV) ഓവർസീസ് & എജ്യുക്കേഷണൽ കൺസൾട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് സാറ്റലൈറ്റ് സെന്ററിന്റെ പ്രവർത്തനം. ജർമ്മൻ ഭാഷയിൽ ബി 1 വരെയുളള പരിശീലനമാണ് സാറ്റലൈറ്റ് സെന്ററുകൾ വഴി ഇപ്പോൾ ലഭ്യമാകുന്നത്.
ചടങ്ങിൽ അൽഷിഫാ നഴ്‌സിംങ് കോളേജ് പ്രിൻസിപ്പൽ ഡോ. തമിഴ് സെൽവി, നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, ഷിഫാ മെഡികെയർ ട്രസ്റ്റ് മാനേജിംങ് ട്രസ്റ്റി ഡോ.പി ഉണ്ണീൻ, യൂറോനാവ് പ്രതിനിധി റോസമ്മ ജോസ് എന്നിവർ സംബന്ധിച്ചു.