logo
AD
AD

വളപുരത്ത് മാരക ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: വളപുരത്ത് സ്കൂട്ടറിലും ശരീരത്തിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 39 ഗ്രാമോളം മെത്താംഫിറ്റമിനുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പുന്നക്കാട് സ്വദേശി അബ്ദുസ്സലാം കെ.പി (37), വളപുരം സ്വദേശി യാക്കൂബ് പി. (43) എന്നിവരെയാണ് പിടികൂടിയത്.

മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ എൻ.-ന്റെ നേതൃത്വത്തിലുള്ള സംഘവും ടി. ഷിജുമോൻ ഉൾപ്പെടുന്ന എക്സൈസ് കമ്മീഷണർ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. എക്സൈസ് സംഘത്തിൽ ഉത്തര മേഖല കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ സച്ചിൻദാസ് വി., അഖിൽദാസ് ഇ., പ്രവീൺ ഇ., അമിത്ത് കെ. എന്നിവരും മലപ്പുറം സ്ക്വാഡിലെ വിജയൻ എൻ., പ്രഭാകരൻ പള്ളത്ത്, മുഹമ്മദ് നൗഫൽ പി., അനീസ് ബാബു കെ.വി., അഞ്ജു എസ്., വിനോദ് കുമാർ കെ. എന്നിവരും ഉണ്ടായിരുന്നു.

latest News