കൊയിലാണ്ടിയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ
കൊയിലാണ്ടിയിൽ ബുള്ളറ്റിൽ കടത്തിക്കൊണ്ട് വന്ന രാസലഹരിയുമായി ഒരാളെ അറസ്റ്റ് ചെയ്തു. തുറയൂർ സ്വദേശി മുഹമ്മദ് (38 വയസ്) എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്നും 150 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കൊയിലാണ്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സമേഷ്.കെ, അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്) സജീവൻ, പ്രിവന്റീവ് ഓഫീസർമാരായ ശിവകുമാർ, കെ.കെ. നൈജീഷ് ടി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ രാകേഷ് ബാബു, അനീഷ് കുമാർ, ഷംസുദ്ദീൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ സീമ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
